11 വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ മ​ത്സ്യവ്യാ​പാ​രി​യു​ടെ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Sunday, June 13, 2021 1:11 AM IST
മു​ക്കം: ക​ഴി​ഞ്ഞ 26 വ​ര്‍​ഷ​മാ​യി കൂ​മ്പാ​റ അ​ങ്ങാ​ടി​യി​ല്‍ മ​ത്സ്യക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​രീ​ക്കോ​ട് ത​ച്ച​ണ്ണ സ്വ​ദേ​ശി മു​ജീ​ബ് ത​ന്‍റെ പ​തി​വ് തെ​റ്റി​ക്കാ​തെ ഈ ​അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തി​ലും സ്കൂ​ളി​ലെ​ത്തി. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി. സ്കൂ​ള്‍ പ്ര​വേ​ശ​ന കാ​ല​മാ​യാ​ല്‍ കൂ​മ്പാ​റ​യി​ലെ കു​ട്ടി​ക​ളെ​ല്ലാം മു​ജീ​ബി​ന് സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ​യാ​ണ്.
11 വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് മു​ജീ​ബാണ്. മ​ത്സ്യക​ച്ച​വ​ട​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തുഛ​മാ​യ വ​രു​മാ​ന​ത്തി​ലൊ​രു ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി മാ​റ്റി​വ​ച്ചാ​ണ് ഈ ​മാ​തൃ​കാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രു​ന്ന​ത്. കൂ​മ്പാ​റ ഫാ​ത്തി​മാ​ബി സ്കൂ​ളി​ലും മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ഠി​ക്കു​ന്ന നാ​ട്ടു​കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് ഇ​ദ്ദേ​ഹം നോ​ട്ട് ബു​ക്ക്, പെ​ൻ​സി​ൽ, പേ​ന, റ​ബ​ർ, റാ​പ്പ​ർ തു​ട​ങ്ങി​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നേ​രി​ട്ടെ​ത്തി​ച്ചും ത​ന്‍റെ മ​ത്സ്യ​വി​ല്പ​ന സ്ഥ​ല​ത്ത് കൈ​മാ​റി​യും സേ​വ​നം തു​ട​രു​ന്ന​ത് .
കൊ​റോ​ണ​യും ലോ​ക്ഡൗ​ണും മു​ജീ​ബി​ന്‍റെ വ​രു​മാ​ന​ത്തി​ന് വ​ലി​യ കു​റ​വ് വ​രു​ത്തി​യെ​ങ്കി​ലും മുന്നൂറില​ധി​കം കു​ട്ടി​ക​ൾ​ക്ക് ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന കി​റ്റു​ക​ളാ​ണ് ഈ ​വ​ർ​ഷ​വും അ​ദ്ദേ​ഹം ന​ല്കി​യ​ത് .