സ്കൂ​ളി​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ഒ​രു​ക്കി മ​ണാ​ശേ​രി ഗ​വ. യു​പി സ്കൂ​ൾ
Sunday, June 13, 2021 1:11 AM IST
മു​ക്കം: മ​ണാ​ശേ​രി ഗ​വ. യു.​പി. സ്കു​ളി​ൽ ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഡി​വൈ​സ് ലൈ​ബ്ര​റി എ​ന്ന പേ​രി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ നി​ര​വ​ധി ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ത​യ്യാ​റാ​ക്കി ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത്. ഇ​തോ​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ ക​രു​തു​ന്നു.
പ്ര​ത്യേ​ക ര​ജി​സ്റ്റ​ർ ത​യ്യാ​റാ​ക്കി ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ണ്ട് പോ​വു​ക​യും ആ​വ​ശ്യം ക​ഴി​ഞ്ഞ് തി​രി​ച്ച് കൊ​ണ്ട് വ​രു​ന്ന​തു​മാ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക പ​റ​ഞ്ഞു. ഇ​തി​നാ​യി പ​ല സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളു​മാ​ണ് ഈ ​പ​ദ്ധ​തി​ക്കാ​യി ഫോ​ണു​ക​ളും ടാ​ബു​ക​ളും സം​ഭാ​വ​ന ന​ൽ​കി​യ​ത്. പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണ​ന്ന് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് തി​രു​വ​മ്പാ​ടി എം​എ​ൽ​എ ലി​ന്‍റോ ജോ​സ​ഫ് പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പി.​ടി. ബാ​ബു അ​ധ്യ​ക്ഷ​നാ​യി.