ടു​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ അ​സ​മി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Tuesday, June 15, 2021 11:38 PM IST
കൊ​യി​ലാ​ണ്ടി: അ​സ​മി​ൽ കു​ടു​ങ്ങി​യ ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ഡ്രൈ​വ​ർ കൊ​യി​ലാ​ണ്ടി മേ​പ്പ​യ്യൂ​ർ സ്വ​ദേ​ശി മ​ഠ​ത്തി​ൽ കു​ള​ങ്ങ​ര അ​ഭി​ജി​ത്ത് (26) ബ​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ ബ​സി​ലെ ഡ്രൈ​വ​റാ​ണ് അ​ഭി​ജി​ത്ത്. ഏ​പ്രി​ൽ ഏ​ഴി​നു പെ​രു​മ്പാ​വൂ​രി​ൽ നി​ന്നാ​ണ് ബ​സ് അ​സ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. അ​സ​മി​ലെ ന​ഗോ​ൺ എ​ന്ന സ്ഥ​ല​ത്താ​ണ് ബ​സ് കു​ടു​ങ്ങി​ക്കി​ട​ന്ന​ത്. നി​ര​വ​ധി ബ​സു​ക​ളാ​ണ് ഒ​ന്ന​ര​മാ​സ​മാ​യി അ​സ​മി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മേ​പ്പ​യ്യൂ​ർ മ​ഠ​ത്തി​ൽ കു​ള​ങ്ങ​ര മീ​ത്ത​ൽ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റേ​യും ഗീ​ത​യു​ടേ​യും മ​ക​നാ​ണ് അ​ഭി​ജി​ത്ത്.