ഫോ​ൺ ചാ​ല​ഞ്ചി​ലേ​ക്ക് റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​രു​ടെ കൈ​ത്താങ്ങ്
Wednesday, June 16, 2021 12:03 AM IST
പേ​രാ​മ്പ്ര: എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം ഉ​റ​പ്പ് വ​രു​ത്താ​നാ​യി നൊ​ച്ചാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​ട​ത്തു​ന്ന ഫോ​ൺ ചാ​ല​ഞ്ച് പ​ദ്ധ​തി​യി​ലേ​ക്ക് വി​ര​മി​ച്ച സ്റ്റാ​ഫം​ഗ​ങ്ങു​ടെ കൂ​ട്ടാ​യ്മ അ​ര​ല​ക്ഷം രൂ​പ ന​ൽ​കി.
റി​ട്ട​യ​ർ ചെ​യ്ത അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ പി.​കെ. കേ​ശ​വ​ൻ, ഇ​ല്ല​ത്ത് അ​ഹ​മ്മ​ദ്, കെ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പ്രി​ൻ​സി​പ്പൽ സി. ​അ​ബ്ദു​റ​ഹി​മാ​ൻ, ഹെ​ഡ് മാ​സ്റ്റ​ർ കെ. ​അ​ഷ​റ​ഫ് എ​ന്നി​വ​ർ​ക്ക് തു​ക കൈ​മാ​റി. ഡെ​പ്യൂ​ട്ടി ഹെ​ഡ് മാ​സ്റ്റ​ർ പി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​എം. അ​ഷ​റ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൂ​ർ​വ അ​ധ്യാ​പ​ക​രും പൂ​ർ​വ വി​ദ്യാ​ർ​ഥി​കളും ഫോ​ൺ ചാ​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി.