പു​ഴ മ​ലി​ന​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി
Wednesday, June 16, 2021 12:03 AM IST
മു​ക്കം: പു​ഴ മ​ലി​ന​മാ​യ​തു​മാ​യി സം​ബ​ന്ധി​ച്ച് പ​ത്ര​ത്തി​ൽ ക​ണ്ട വാ​ർ​ത്ത​യെ​തു​ട​ർ​ന്ന് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി. പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ഞ്ചാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ ഹ​ന​യെ​ന്ന കൊ​ച്ചു മി​ടു​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ​ത്.
പ​ത്ര​ത്തി​ൽ ക​ണ്ട ഒ​രു വാ​ർ​ത്ത​യും അ​തി​ന്‍റെ ചി​ത്ര​വു​മാ​ണ് ഈ ​കു​ഞ്ഞു മ​ന​സി​നെ വേ​ദ​നി​പ്പി​ച്ച​ത്. ഇ​രുവ​ഴി​ഞ്ഞി-ചാ​ലി​യാ​ർ സം​ഗ​മസ്ഥ​ലം ശു​ചീ​ക​രി​ച്ച വാ​ർ​ത്ത​യയിൽ പു​ഴ​യി​ൽ കെ​ട്ടി​ക്കിട​ക്കു​ന്ന മാ​ലി​ന്യ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ആ​യി​ഷ ഹ​ന​യെ വേ​ദ​നി​പ്പി​ച്ച​ത്.
ആ​യി​ഷ ഹ​ന​യു​ടെ ഈ ​ക​ത്ത് പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ർ ഫേസ് ബു​ക്കി​ലും വാ​ട്സ് ആപ്പി​ലും ഷെ​യ​ർ ചെ​യ്ത​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യും ഇ​ത് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത് എ​ത്തും​വ​രെ ഷെ​യ​ർ ചെ​യ്യു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ഗോ​ത​മ്പ് റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ നീ​രോ​ലി​പ്പി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ​യും സി.​ടി. സ​ബി​ത​യു​ടേ​യും മ​ക​ളാ​ണ് ആ​യി​ഷ ഹ​ന. ഹ​ന പ​ഠ​ന​ത്തി​ലെ​ന്ന പോ​ലെ മ​റ്റു കാ​ര്യ​ങ്ങ​ളി​ലും മി​ടു​ക്കി​യാ​ണ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക വി.​പി. ഗീ​ത, അ​ധ്യാ​പ​ക​രാ​യ സ​ഫ, ര​മ്യ സു​മോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.