നാ​ടി​നെ ന​ടു​ക്കി കി​ണ​ര്‍ ദു​ര​ന്തം; പൊ​ലി​ഞ്ഞ​ത് കു​ടും​ബ​ത്തിന്‍റെ ഏ​ക ആ​ശ്ര​യം
Wednesday, June 16, 2021 11:53 PM IST
നാ​ദാ​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ വ​റു​തി​യി​ലാ​ണ്ട ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ തൊ​ഴി​ലാ​ളി​ കി​ണ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ്ക​ണ്ണീ​രി​ലാ​ഴ്ത്തി​യ​ത്. കാ​യ​ക്കൊ​ടി സ്വ​ദേ​ശി മ​യ​ങ്ങി​യി​ല്‍ കു​ഞ്ഞ​മ്മ​ദ് (55)ന്‍റെ മ​ര​ണ​മാ​ണ് നാ​ടി​ന്‍റെ നൊ​ന്പര​മാ​യ​ത്.
എ​ട​ച്ചേ​രി വെ​ങ്ക​ല്ലൂ​രി​ലെ മു​തി​ര​ക്കാ​ട്ടി​ല്‍ അ​മ്മ​ദി​ന്‍റെ വീ​ട്ടുമു​റ്റ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കി​ണ​റാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ഇ​ടി​ഞ്ഞ​ത്. എ​ട്ട് ദി​വ​സ​മാ​യി കാ​യ​ക്കൊ​ടി സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ള്‍ കി​ണ​ര്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യി​ട്ട്. ബു​ധ​നാ​ഴ്ച്ച ചെ​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് കി​ണ​ര്‍ കെ​ട്ടു​ന്ന ജോ​ലി​യാ​ണ് ന​ട​ന്നുവ​ന്ന​ത്. മേ​ല്‍ ഭാ​ഗ​ത്തെ പ്ര​വൃത്തി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​രു​തോ​ങ്ക​ര സ്വ​ദേ​ശി പൊ​ക്ക​നും, കാ​യ​ക്കൊ​ടി സ്വ​ദേ​ശി കു​ഞ്ഞ​മ്മ​ദും കി​ണ​റ്റി​ല്‍ അ​ക​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. പൊ​ക്ക​നെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ര​ദീ​പ​ന്‍ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
അ​മ്പ​ത​ടി​യി​ല​ധി​കം താ​ഴ്ച്ച​യു​ള്ള കി​ണ​റി​ല്‍ ന​ല്ല വെ​ള്ള​വും ഉ​ണ്ടാ​യി​രു​ന്നു. മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ഴു​ന്ന​തി​നി​ടെ പ​ട​വ് കെ​ട്ടാ​ന്‍ നി​ല്‍​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച മ​രപ്പല​ക​യും മ​റ്റും കു​ഞ്ഞ​മ്മ​ദി​ന്‍റെ മേ​ല്‍ പ​തി​ച്ച് കി​ണ​റി​ലേ​ക്ക് താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചേ​ല​ക്കാ​ട്, വ​ട​ക​ര, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​വും, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും, പോ​ലീ​സും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് അ​ഞ്ച​ര മ​ണി​ക്കൂ​റോ​ളം ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ചു. കി​ണ​റി​ന് സ​മീ​പ​ത്തെ മ​ണ്ണ് ര​ണ്ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.
അ​ഞ്ച​ര മ​ണി​ക്കൂ​ര്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ് കു​ഞ്ഞ​മ്മ​ദി​ന്‍റെ മു​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. കാ​യ​ക്കൊ​ടി സ്വ​ദേ​ശി​യാ​യ മ​യ​ങ്ങി​യി​ല്‍ കു​ഞ്ഞ​മ്മ​ദ് ക​ര്‍​ണാ​ട​ക​യി​ലെ ഹു​ബ്ലി​യി​ലും, ബം​ഗ​ലു​രു​വി​ലും ജോ​ലി ചെ​യ്ത ശേഷം വി​ദേ​ശത്ത് പോ​യെ​ങ്കി​ലും പ​ച്ച പി​ടി​ക്കാ​തെ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ കു​ടും​ബം പോ​റ്റാ​ന്‍ നാ​ട്ടി​ന്‍ കൂ​ലി​വേ​ല ചെ​യ്ത് വ​രു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കും.