എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷൻ പ്ര​തി​ഷേ​ധി​ച്ചു
Friday, June 18, 2021 1:20 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നും എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ താ​മ​രേ​ശേ​രി ബ്രാ​ഞ്ച് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ഉ​ണ്ണി​ക്ക​ണ്ണ​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​മ്പി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. പു​തു​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ഒ​രു സം​ഘം എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ണ്ണി​ക്ക​ണ്ണ​നെ ജാ​തി​പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ക​യും ക​യ്യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ല്‍ ത​ക​ര്‍​ന്നു

കു​റ്റ്യാ​ടി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ല്‍ ത​ക​ര്‍​ന്നു. വേ​ളം ഒ​ളോ​ടി​ത്താ​ഴ മ​ത്ത​ത്ത് അ​മ്മോ​ട്ടി​യു​ടെ വീ​ട്ടു​മ​തി​ലാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.