ഇ​ന്ധ​ന​വി​ല: എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ടി​ൽ ധ​ർ​ണ ന​ട​ത്തി
Friday, June 18, 2021 1:22 AM IST
കൂ​രാ​ച്ചു​ണ്ട്: രാ​ജ്യ​ത്ത് പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ എ​ൻ​സി​പി അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം കൂ​രാ​ച്ചു​ണ്ടി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.
കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, പി.​കെ. ഗോ​പാ​ല​ൻ, ശെ​ൽ​വ​രാ​ജ്, ചെ​റി​യാ​ൻ കി​ഴ​ക്കേ ക​രു​മ്പേ​ൽ, അ​പ്പ​ച്ച​ൻ മു​ണ്ട​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.