കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ കാറ്റിൽ ന​ശി​ച്ചു
Friday, June 18, 2021 1:22 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ പൂ​വാ​റ​ൻ​തോ​ട്, ക​ക്കാ​ടം​പൊ​യി​ൽ, നാ​യാ​ടം​പൊ​യി​ൽ, മ​ഞ്ഞ​ക​ട​വ്, അ​കം​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും നൂ​റു​ക​ണ​ക്കി​ന് കു​ല​ച്ച നേ​ന്ത്ര​വാ​ഴ​ക​ൾ ന​ശി​ച്ചു. ബാ​ബു കു​ഴി​ക​ണ്ട​ത്തി​ൽ, ജോ​ർ​ജ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സി​ബി തേ​ക്കും​കാ​ട്ടി​ൽ, ജോ​ബി തേ​ക്കും​കാ​ട്ടി​ൽ, ജോ​യി പാ​വ​യ്ക്ക​ൽ, കു​ര്യ​ൻ കു​ര്യാ​ള​ശേ​രി, മാ​ത്യു എ​ട​മ​ന​പ​റ​മ്പി​ൽ, ഷാ​ജു ഇ​ട​ശേ​രി എ​ന്നി​വ​രു​ടെ വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ ന​ശി​ച്ച​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​മൂ​ലം മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തും കാ​ട്ടു​മൃ​ഗ ശ​ല്യ​വും ശ​രി​യാ​യ വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തും അ​നി​യ​ന്ത്രി​ത​മാ​യ വ​ളം വി​ല വ​ർ​ധ​ന​വും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് പ്ര​കൃ​തി ദു​ര​ന്തം​മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണ്. ല​ക്ഷ​ങ്ങ​ൾ ബാ​ങ്ക് വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്തി​രു​ന്ന ക​ർ​ഷ​ക​ർ പ​ല​രും ക​ട​ക്കെ​ണി​യി​ലാ​വു​ക​യും ചെ​യ്തു. കൂ​ട​ര​ഞ്ഞി കൃ​ഷി ഓ​ഫീ​സ​ർ പി.​എം. മൊ​ഹ​മ്മ​ദ്‌, കൃ​ഷി അ​സി. മി​ഷേ​ൽ ജോ​ർ​ജ് എ​ന്നി​വ​ർ നാ​ശ ന​ഷ്ടം വി​ല​യി​രു​ത്തി.