അ​പ​ക​ടഭീ​ഷ​ണി​യി​ലാ​യ പാ​റ​ക്ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ചുനീ​ക്ക​ണ​മെ​ന്ന്
Sunday, June 20, 2021 3:29 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മാ​വു​ള്ള​പൊ​യി​ലി​ലെ മ​ല​മു​ക​ളി​ല്‍നി​ന്ന് ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ട​ര്‍​ന്നുവ​ന്ന പാ​റ​ക്ക​ല്ലു​ക​ളും ഭീ​ഷ​ണി​യാ​യി കി​ട​ക്കു​ന്ന മ​റ്റു പാ​റ​ക്ക​ഷ്ണ​ങ്ങ​ളും പൊ​ട്ടി​ച്ച് നീ​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച എ​ല്‍​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യും ഇ​വ​ർ അ​റി​യി​ച്ചു.
കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബേ​ബി ര​വീ​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ത ര​വീ​ന്ദ്ര​ന്‍, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​സി. തോ​മ​സ്, ക​രീം പു​തു​പ്പാ​ടി, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.