ജി​ല്ല​യി​ൽ ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും
Sunday, July 25, 2021 1:38 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ൻ, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ർ​ആ​ർ​ടി​ക​ളെ ഓ​രോ വി​ഭാ​ഗ​മാ​യി തി​രി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി സ​ജീ​വ​മാ​ക്കും.
19 വ​യ​സു​വ​രെ​യു​ള്ള​വ​രി​ൽ രോ​ഗം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. വീ​ടു​ക​ളി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യം ഇ​ല്ലാ​താ​വാ​ൻ രോ​ഗ​ബാ​ധി​ത​രെ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​ന് ഗൗ​ര​വ​പൂ​ർ​ണ്ണ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​വ​ണ​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.
കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ട്രൈ​ബ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ്. കു​ട്ടി​ക​ളി​ൽ രോ​ഗ​ബാ​ധ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​രു​ടെ പാ​ന​ൽ രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ, ​ബി വി​ഭാ​ഗ​ത്തി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​വി​ധാ​നം ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ച്ചു.
ജി​ല്ല​യി​ൽ 150 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ന്നും ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​വ​ണ​മെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ജി​ല്ല​യു​ടെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​സ്. ഹ​രി​കി​ഷോ​ർ പ​റ​ഞ്ഞു. വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് പോ​സി​റ്റീ​വാ​യ എ​ല്ലാ​വ​രേ​യും ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രെ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മ്പ​ര്‍​ക്ക പ​രി​ശോ​ധ​ന (കോ​ണ്‍​ട്രാ​ക്ട് ട്രെ​യ്‌​സിം​ഗ്) വ​ര്‍​ധി​പ്പി​ക്കും. ഒ​പി​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​വ​രേ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. ഹോം ​ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ക്കു​ന്ന​വ​രെ സ​ർ​ക്കാ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റും.
കോ​വി​ഡ് ടെ​സ്റ്റ്‌ ന​ട​ത്തു​ന്ന​തി​ൽ പു​റ​കി​ൽ നി​ൽ​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടെ​സ്റ്റിം​ഗ് ഊ​ർ​ജ്ജി​ത​മാ​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ തു​റ​ക്കു​ന്ന ക​ട​ക​ൾ അ​ട​പ്പി​ക്കും. മാ​ർ​ക്ക​റ്റ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​വി​ട്ട ആ​ഴ്ച​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​യ എ.​വി. ജോ​ർ​ജ്, ഡോ.​എ. ശ്രീ​നി​വാ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. ജ​യ​ശ്രീ, കോ​വി​ഡ് സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​അ​നു​രാ​ധ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.