സ്കൂ​ൾ മു​റ്റ​ത്ത് ചോ​ളക്കൃ​ഷി​യു​മാ​യി ആ​ന​ക്കാം​പൊ​യി​ൽ യു​പി സ്കൂ​ൾ
Monday, July 26, 2021 12:54 AM IST
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വീ​ണ്ടും ചോ​ള കൃ​ഷി ആ​രം​ഭി​ച്ചു. വി​ദ്യാ​ല​യ​ത്തി​ന്‍റെ കാ​ർ​ഷി​ക പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ഗോ ​ഗ്രീ​ൻ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ചോ​ള കൃ​ഷി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നൂ​റു ദി​വ​സം കൊ​ണ്ട് വി​ള​വെ​ടു​ക്കാ​വു​ന്ന ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട വി​ത്താ​ണ് വി​ത​ച്ച​ത്. ഗോ ​ഗ്രീ​ൻ പ​ദ്ധ​തി പ്ര​കാ​രം ക​ര​നെ​ല്ലി​ന്‍റെ​യും ചേ​ന, ചേ​മ്പ് പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യു​ടെ​യും കൃ​ഷി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
വി​ത്തി​ടീ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ക്കം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​ഓം​കാ​ര​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​യിം​സ് ജോ​ഷി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ്, അ​ധ്യാ​പ​ക​രാ​യ ഷൈ​നി മാ​ത്യു, ജ​സ്റ്റി​ൻ പോ​ൾ, എ​ബി ദേ​വ​സ്യ, ആ​ലി​സ് വി ​തോ​മ​സ്, എം. ​റ​സീ​ന, റീ​നു സ്ക​റി​യ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ലി​യ മ​രി​യ ഷി​മി​റ്റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.