പു​ഴ ക​ര​ക​വി​ഞ്ഞ് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി
Monday, July 26, 2021 12:55 AM IST
താ​മ​ര​ശേ​രി: അ​ടി​വാ​രം പൊ​ട്ടി​ക്കൈ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വെ​ള്ളം ക​യ​റി​യ ഒ​രു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ല് കോ​വി​ഡ് രോ​ഗി​ക​ളെ ഡൊ​മി​സി​ലി​യ​റി കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കും മ​റ്റു​ള്ള​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു.
പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​യി​ഷ ബീ​വി, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ന​ജ്മു​ന്നി​സ ഷെ​രീ​ഫ്, ഷം​സു കു​നി​യി​ല്‍, റം​ല അ​സീ​സ്, മു​ന്‍ അം​ഗം കെ.​സി. ഷി​ഹാ​ബ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.
പോ​ലീ​സും, വി​ല്ലേ​ജ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.