റ​ബ​റി​ലും ര​ക്ഷ​യി​ല്ല: ക​ർ​ഷ​ക​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കു​ന്നു
Monday, July 26, 2021 12:56 AM IST
കേ​ണി​ച്ചി​റ: വി​ല​സ്ഥി​ര​ത​യി​ല്ലാ​ത്ത​തി​നാ​ലും ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ലും ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കു​ന്നു. മ​റ്റു കൃ​ഷി​ക​ളി​ലേ​ക്കു മാ​റാ​നാ​ണു തീ​രു​മാ​നം.
വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ന്നു നി​ര​വ​ധി ലോ​ഡ് റ​ബ​ർ​മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു മാ​റ്റ​പ്പെ​ടു​ന്ന​ത്. കു​രു​മു​ള​ക് അ​ട​ക്ക​മു​ള്ള മ​റ്റു നാ​ണ്യ​വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും രോ​ഗ​ബാ​ധ​യും മൂ​ലം കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്ന​തോ​ടെ​യാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ റ​ബ​ർ കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്.
എ​ന്നാ​ൽ ഇ​ന്നു റ​ബ​റി​ന്‍റെ അ​വ​സ്ഥ​യും പ്ര​തി​കൂ​ല​മാ​യി​രി​ക്കു​ക​യാ​ണ്. സ്ഥി​ര​മാ​യ വി​ല​യി​ല്ലാ​ത്ത​തും ആ​വ​ശ്യ​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തും ക​ർ​ഷ​ക​രെ വ​ല​ച്ചു. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്.
പ്ലൈ​വു​ഡ് നി​ർ​മാ​ണ​ത്തി​നും ഫ​ർ​ണി​ച്ച​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നും വി​റ​കി​നു​മാ​ണ് റ​ബ​ർ മ​ര​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.