ക​ണ്ട​ൽ​തൈ ന​ട​ൽ പ​ദ്ധ​തി ക​ള​ക്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 30, 2021 12:26 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബ്ലോ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​വും ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ണ്ട​ൽ​തൈ ന​ട​ൽ പ​ദ്ധ​തി ചെ​റു​വ​ണ്ണൂ​ർ പു​ഴ​യോ​ര​ത്ത് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ത്ത​ൻ പു​ഴ​യോ​ര​ത്ത് 800 ക​ണ്ട​ൽ തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​പി. രാ​ധ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് സെ​ക്ര​ട്ട​റി പി.​വി. ബേ​ബി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സ​ജീ​വ​ൻ, ബ്ലോ​ക്ക് അം​ഗം കെ. ​അ​ജി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. പ്ര​വി​ത, അം​ഗ​ങ്ങ​ളാ​യ പി. ​മോ​നി​ഷ ര​ഘു​നാ​ഥ്, ആ​തി​രാ​നി ബ്രാ​സ്, കെ. ​ഉ​മ്മ​ർ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ഝാ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.