കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും
Saturday, July 31, 2021 2:08 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും എ​ട്ട് മാ​സ​മാ​യി ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഇ​ട​തു​പ​ക്ഷ സം​യു​ക്ത ക​ർ​ഷ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും.
ഓ​ഗ​സ്റ്റ് ഒ​ന്പ​തി​ന് രാ​വി​ലെ 11 മു​ത​ൽ 12 വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ല്ലേ​ജു​ക​ളി​ലേ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും മു​ന്നി​ലാ​ണ് പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​യു​ക്ത ക​ർ​ഷ​ക സ​മി​തി ജി​ല്ലാ ക​ൺ​വീ​ന​ർ പി.​വി​ശ്വ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി.​പി.​അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.