ഷ​ഹ​ജാ​സ് തെ​ക്ക​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ
Sunday, August 1, 2021 12:54 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സീ​നി​യ​ർ ഫു​ട്ബോ​ൾ ടീ​മം​ഗ​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം സ്വ​ദേ​ശി. ടീ​മി​ന്‍റെ 29 അം​ഗ പ്രീ ​സീ​സ​ണ്‍ സ്ക്വാ​ഡി​ലാ​ണ് ഷ​ഹ​ജാ​സ് തെ​ക്ക​ൻ (22) ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.
പ​രി​യാ​പു​ര​ത്തെ തെ​ക്ക​ൻ സു​ബൈ​റി​ന്‍റെ​യും ഷ​റ​ഫു​ന്നീ​സ​യു​ടെ​യും മ​ക​നാ​ണ്. 2015 മു​ത​ൽ 2017 വ​രെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ റി​സ​ർ​വ് ടീ​മി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ഷ​ഹ​ജാ​സ് 2017-2018 വ​ർ​ഷം ബം​ഗ​ളൂ​രു ഓ​സോ​ണ്‍ എ​ഫ്സി ടീ​മി​ലാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഉ​ജ്വ​ല​പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്ന് 2019ൽ ​ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ചു​വി​ളി​ച്ചു. പി​ന്നീ​ട് ഈ ​മി​ടു​ക്ക​ൻ റി​സ​ർ​വ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നു​മാ​യി.
പൂ​പ്പ​ലം ദാ​റു​ൽ​ഫ​ലാ​ഹ് സ്കൂ​ളി​ലെ എ​ൽ​പി പ​ഠ​ന​ത്തി​നു​ശേ​ഷം പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ തു​ട​ർ​ന്നു. പി​ന്നീ​ട് മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ളി​ൽ നി​ന്നാ​ണ് ഷ​ഹ​ജാ​സ് ക​ളി​ക്ക​ള​ത്തി​ലെ​ത്തു​ന്ന​ത്. എം​എ​സ്പി​ക്കു വേ​ണ്ടി സു​ബ്ര​തോ മു​ഖ​ർ​ജി ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. റി​ല​യ​ൻ​സ് ക​പ്പി​ലും മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രു​ന്നു ഈ ​താ​രം. തു​ട​ർ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു വ​ഴി​തു​റ​ന്ന​ത്.