കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കു​ടും​ബ​ശ്രീ​യു​ടെ ആ​രോ​ഗ്യ​സ​ഭ
Monday, August 2, 2021 12:54 AM IST
‌താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും ആ​രോ​ഗ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി ആ​രോ​ഗ്യ​സ​ഭ ന​ട​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ നി​ന്നും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യം​ സം​ര​ക്ഷി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ന​ട​പ്പാ​ക്കു​ന്ന മി​ഷ​ന്‍ കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാം സു​ര​ക്ഷി​ത​രാ​കാം എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​രോ​ഗ്യ​സ​ഭ സം​ഘ​ടി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ​സ​ഭ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ഡ്വ.​ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ന്‍ കോ​ഡി​നേ​റ്റ​ര്‍ പി.​സി. ക​വി​ത മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​യി​ഷ ബീ​വി, ബി​ജു തോ​മ​സ്, സി​ന്ധു ജോ​യി, സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ഷീ​ബ സ​ജി, വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗീ​ത ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​യ​രാ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ല്‍ സി​ഡി​എ​സ്, എ​ഡി​എ​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ തു​ട​ങ്ങി​യ നൂ​റോ​ളം അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.