അതിജീവന ശൃം​ഖ​ല​യു​മാ​യി ഇ​ട​തു വ്യാ​പാ​രി സം​ഘ​ട​ന
Wednesday, August 4, 2021 12:55 AM IST
കോ​ഴി​ക്കോ​ട്: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​ന്ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രെ ഇ​ട​തുവ്യാ​പാ​ര​സം​ഘ​ട​ന​യും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലെ അ​ശാ​സ്ത്രീ​യ​ത​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ട​തു വ്യാ​പാ​ര സം​ഘ​ട​ന​യാ​യ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മാ​നാ​ഞ്ചി​റ​യ്ക്കു ചു​റ്റും അ​തി​ജീ​വ​ന ശൃം​ഖ​ല തീ​ര്‍​ത്തു.
നൂ​റു​ക​ണ​ക്കി​നു വ്യാ​പാ​രി​ക​ളാ​ണ് ശൃം​ഖ​ല​യി​ല്‍ ക​ണ്ണി​ക​ളാ​യ​ത്. സ​ര്‍​ക്കാ​രി​നെ അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കേ​ണ്ടി വ​രു​മെ​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി.​കെ.​സി.​മ​മ്മ​ദ് കോ​യ പ​റ​ഞ്ഞു.​വ്യാ​പാ​രി​ക​ള്‍​ക്കു മു​ന്നി​ല്‍ മ​റ്റു വ​ഴി​ക​ളി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച​യ്ക്കു ശേ​ഷം മു​ഖ്യ​മ​ന്ത്രി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി​പി​ആ​ര്‍ മാ​ന​ദ​ണ്ഡം പി​ന്‍​വ​ലി​ച്ചു മു​ഴു​വ​ന്‍ ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും പോ​ലീ​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ പ്ര​തി​രോ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം പറഞ്ഞിരുന്നു. അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ളും ആ ​രീ​തി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ വ്യാ​പാ​രി​വ്യ​വ​സാ​യി സ​മി​തി​യും വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ല​ത്തെ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.