പു​ഴ​യി​ല്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Wednesday, August 4, 2021 10:24 PM IST
പ​ശു​ക്ക​ട​വ്: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കാ​ണാ​താ​യ പു​ത്തോ​ട്ട് പ​ട​വി​ൽ പാ​പ്പ​ച്ച​ന്‍റെ (76) മൃ​ത​ശ​രീ​രം ഇ​ന്ന​ലെ കാ​ല​ത്ത് പ​ശു​ക്ക​ട​വ് താ​ഴ കു​രു​ട​ൻ​ക​ട​വ് പാ​ല​ത്തി​ന്ന് സ​മീ​പം പു​ഴ​യി​ൽ​ ക​ണ്ടെ​ത്തി. വൈ​കീ​ട്ട് പു​ഴ​യി​ൽ കു​ളി​ക്കാ​നാ​യി പോ​യ​താ​ണ്. ആ​ളെ കാ​ണാ​ത്ത​തി​നാ​ൻ ബ​ന്ധു​ക്ക​ളും​നാ​ട്ടു​ക്കാ​രും പോ​ലീ​സും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ഴ​യി​ൽ വെ​ള്ളം കൂ​ടി​യ​തി​നാ​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച കാ​ല​ത്ത് പു​ഴ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ പ്പോ​ഴാ​ണ് മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടി​ൽ പാ​ലം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന് പ​ശു​ക്ക​ട​വ് സെ​ന്‍റ് തെ​രേസ​പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സംസ്കരിക്കും.

​ഭാ​ര്യ: പ​രേ​ത​യാ​യ പൂ​ത്തോ​ട്ട് പ​ട​വി​ൽ ഏ​ലി​ക്കു​ട്ടി. മ​ക്ക​ൾ: ബെ​ന്നി, ഷാ​ജി, റോ​യി, ബി​ജി.​ മ​രു​മ​ക്ക​ൾ: രാ​ജു ഒ​ളോ​മ​ന, രേ​ഖ, ജോ​ളി, ശോ​ഭ​ന.