ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് മി​ല്‍​മ ലി​റ്റ​റി​ന് ഒ​രു​രൂ​പ അ​ധി​ക പാ​ല്‍​വി​ല​യാ​യി ന​ല്‍​കും
Thursday, August 5, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ഈ ​ഓ​ണ​ക്കാ​ല​ത്ത് ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​ക പാ​ല്‍ വി​ല​യാ​യി ര​ണ്ടു കോ​ടി ഇ​രു​പ​ത്തി​യാ​റ് ല​ക്ഷം രൂ​പ ന​ല്‍​കും. 2021 ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ 30 വ​രെ മി​ല്‍​മ​യ്ക്ക് ല​ഭി​ച്ച പാ​ലി​ന് ലി​റ്റ​റി​ന് ഒ​രു രൂ​പ വീ​തം ഓ​ണ​ക്കാ​ല​ത്ത് ന​ല്‍​കാ​നാ​ണ് മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്.
ഇ​ത​നു​സ​രി​ച്ച് ജൂ​ണ്‍​മാ​സം സം​ഭ​രി​ച്ച 226.89 ല​ക്ഷം ലി​റ്റ​ര്‍ പാ​ലി​ന​ത്തി​ല്‍ 226 ല​ക്ഷം രൂ​പ മ​ല​ബാ​റി​ലെ ആ​റു ജി​ല്ല​ക​ളി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു അ​ധി​ക പാ​ല്‍​വി​ല​യാ​യി ല​ഭി​ക്കും. ഈ ​തു​ക ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ പ​ത്തു​വ​രെ സം​ഭ​രി​ക്കു​ന്ന പാ​ലി​ന്‍റെ വി​ല​യോ​ടൊ​പ്പം ന​ല്‍​കും.
പ്ര​സ്തു​ത അ​ധി​ക വി​ല ഇ​ന്‍​സെ​ന്‍റീ​വാ​യി ഓ​ണ​ത്തി​നു മു​മ്പാ​യി സം​ഘ​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കും. ഈ ​ഒ​രു രൂ​പ വ​ര്‍​ധ​ന പ്ര​കാ​രം മി​ല്‍​മ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്ക് ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് ന​ല്‍​കു​ന്ന ശ​രാ​ശ​രി വി​ല 40 രൂ​പ ഒ​ന്പ​ത് പൈ​സ​യാ​കും.
പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ള്‍ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു ന​ല്‍​കു​വാ​ന്‍ സാ​ധി​ക്കു​ന്ന​ത് ഈ ​ക്ഷീ​ര​ക​ര്‍​ഷ​ക പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഉ​ജ്വ​ല നേ​ട്ട​മാ​ണെ​ന്ന് മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. മു​ര​ളി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.