മി​ഠാ​യി​തെ​രു​വി​ലെ തീ​പി​ടി​ത്തം: കു​റ്റ​ക്കാ​ർ കോ​ർ​പ​റേ​ഷ​നെ​ന്ന് ബി​ജെ​പി
Saturday, September 11, 2021 1:12 AM IST
കോ​ഴി​ക്കോ​ട്: മി​ഠാ​യ് തെ​രു​വി​ൽ ആ​വ​ർ​ത്തി​ച്ച് ഉ​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം കെ​ട്ടി​ട നി​യ​മ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് കോ​ർ​പ​റേ​ഷ​ൻ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​കെ. സ​ജീ​വ​ൻ പ​റ​ഞ്ഞു.
മു​ൻ​പ് ഉ​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നി​ന്ന് പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ത്ത കോ​ർ​പ്പ​റേ​ഷ​ൻ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് കു​ട്ട് നി​ൽ​ക്കു​ന്ന​തി​ലു​ടെ വ​ലി​യ അ​പ​ക​ട​മാ​ണ് വി​ളി​ച്ച് വ​രു​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​കെ. സ​ജീ​വ​ൻ ആ​വശ്യ​പ്പെ​ട്ടു.