ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ക​ണ്ണൂ​രി​ൽ മാ​ലമോ​ഷ​ണ കേ​സി​ൽ അ​റ​സ്റ്റി​ൽ
Thursday, September 16, 2021 12:45 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ജ്വ​ല്ല​റി കു​ത്തി തു​റ​ന്ന് 55 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ഞ്ജു നാ​ഥ് (23) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കോ​ടേ​രി അ​റ​സ്റ്റ് ചെ​യ്ത​ത്.
2018 ഡി​സം​ബ​ർ മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് മ​ഞ്ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജ്വ​ല്ല​റി​യു​ടെ ചു​മ​ർ കു​ത്തി​ത്തു​ര​ന്ന് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 55 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ഒ​ന്നേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ആ​റ് കി​ലോ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​ത്.
കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളാ​യ സൂ​ര്യ, അ​ഞ്ച് പു​ലി, രാ​ജ എ​ന്നി​വ​രെ അ​ന്ന​ത്തെ നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മോ​ഷ​ണ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ ടൗ​ണി​ൽ യു​വ​തി​യു​ടെ സ്വ​ർ​ണ്ണ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ഞ്ജു​നാ​ഥി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​ല്ലാ​ച്ചി ജ്വ​ല്ല​റി ക​വ​ർ​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് എ​ന്ന് അ​റി​യു​ന്ന​ത്.
ക​ല്ലാ​ച്ചി​യി​ലെ മോ​ഷ​ണ മു​ത​ലു​ക​ൾ വ​ളാ​ഞ്ചേ​രി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.
മ​ല​പ്പു​റം ജി​ല്ല​യി​ലെ കൊ​ണ്ടോ​ട്ടി ഉ​ളി​ക്ക​ൽ, തൃ​ശൂർ ഒ​ല്ലൂ​രി​ലെ ആ​ത്മി​ക ജ്വ​ല്ല​റി മോ​ഷ​ണ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.