വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​യി; അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ റേ​ഷ​ന്‍​ക​ട ആ​രം​ഭി​ച്ചു
Friday, September 17, 2021 8:12 AM IST
താ​മ​ര​ശേ​രി: വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​മ്പ​ല​ക്ക​ണ്ടി​യി​ല്‍ പു​തി​യ റേ​ഷ​ന്‍ ക​ട​യ്ക്ക് തു​ട​ക്ക​മാ​യി. ഒ​മ്പ​ത് വ​ര്‍​ഷം മു​മ്പ് അ​നു​വ​ദി​ച്ചു​കി​ട്ടി​യ റേ​ഷ​ന്‍​ക​ട നി​യ​മ​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചിരുന്നില്ല. ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ യൂ​നു​സ് അ​മ്പ​ല​ക്ക​ണ്ടി ഉ​ല്‍​പ്പം​ക​ണ്ടി സൈ​ന​ബ​യ്ക്ക് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​എം. കോ​മ​ള​വ​ല്ലി, ചേ​റ്റൂ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍, മു​ന്‍ അം​ഗം കെ.​ടി. മു​ഹ​മ്മ​ദ്, അ​ബു മൗ​ല​വി അ​മ്പ​ല​ക്ക​ണ്ടി, അ​ഡ്വ. എ.​ടി. സ​ല്‍​മാ​ന്‍, നെ​ച്ചൂ​ളി മു​ഹ​മ്മ​ദ് ഹാ​ജി, ആ​ര്‍.​എം. അ​നീ​സ്, എ.​കെ. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, ലൈ​സ​ന്‍​സി ഒ.​കെ. സു​രേ​ഷ്, മു​ക്കം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കൃ​ഷ്ണ​ന്‍ വ​ട​ക്ക​യി​ല്‍, എ.​എം. അ​ബൂ​ബ​ക്ക​ര്‍ പൂ​ള​പ്പൊ​യി​ല്‍, കു​ഞ്ഞി മു​ഹ​മ്മ​ദ് കാ​തി​യോ​ട്, ന​ജ്മു​ദ്ദീ​ന്‍ പൂ​ള​പ്പൊ​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.