ര​ണ്ടുകി​ലോ ക​ഞ്ചാ​വു​മാ​യ് ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, September 17, 2021 8:12 AM IST
കോ​ഴി​ക്കോ​ട്: വെ​ള്ളി​പ​റ​മ്പ് ഉ​മ്മ​ള​ത്തു​രി ലെ ​നാ​ല് സെ​ന്‍റ് കോ​ള​നി​യി​ലെ വീ​ട്ടി​ൽ നി​ന്ന് ര​ണ്ട് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ത​ച്ചീ​രി​ക്ക​ണ്ടി ആ​ന​ന്ദ് (23), താ​മ​ര​ശേ​രി കൈ​ക്ക​ലാ​ട്ട് ഫ​ഹ​ദ് (24) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്ഐ വി.​വി. ദീ​പ്തി​യും കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. വെ​ള്ളി​പ​റ​മ്പി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ഞ്ചാ​വി​ന്‍റെ​യും മ​റ്റു​ല​ഹ​രി വ​സ്തു​ക്ക​ളു​ടേ​യും വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ത്യേ​കി​ച്ച് ഉ​മ്മ​ള​ത്തൂ​ർ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ൽ പു​റ​ത്തു നി​ന്ന് നി​ര​വ​ധി യു​വാ​ക്ക​ൾ അ​സ​മ​യ​ത്ത് ബൈ​ക്കു​മാ​യി എ​ത്താ​റു​ണ്ടെ​ന്നും മു​ൻ​പ് നാ​ട്ടു​കാ​ർ ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ഹ​നം ത​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
ആ​ന​ന്ദി​ന് മു​ൻ​പ് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നും ക​ഞ്ചാ​വ് എ​വി​ടെ നി​ന്ന് എ​ത്തി​ച്ചു എ​ന്ന​തി​നെ കു​റി​ച്ചും വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി​ലാ​ൽ പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ ഉ​ണ്ണി നാ​രാ​യ​ണ​ൻ, അ​ബ്ദു​ൾ റ​സാ​ഖ്, എ​സ്ഐ മ​നോ​ജ്,സു​ജീ​ഷ്, സി​പി​ഒ വി​നോ​ദ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് എ​എ​സ്‌​ഐ​മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി, എം. ​സ​ജി, കെ. ​അ​ഖി​ലേ​ഷ്, കെ.​എ. ജോ​മോ​ൻ, ജി​നേ​ഷ് ചൂ​ലൂ​ർ, അ​ർ​ജ്ജു​ൻ അ​ജി​ത്ത്, കെ. ​സു​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.