വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു
Saturday, September 18, 2021 1:12 AM IST
നാ​ദാ​പു​രം: ക​ണ്ണൂ​ർ-കോ​ഴി​ക്കോ​ട് ജി​ല്ലe അ​തി​ർ​ത്തി​യാ​യ വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് മ​ല​യി​ൽ വീ​ണ്ടും കൃ​ഷി​യി​ട​ങ്ങളിൽ കാ​ട്ടാ​ന​യി​റ​ങ്ങി വ​ൻ നാ​ശ​ന​ഷ്ടം. ര​ണ്ടു ദി​വ​സം മു​മ്പ് പ​ത്തോ​ളം ക​ർ​ഷ​ക​രു​ട കൃ​ഷി ന​ശി​പ്പി​ച്ച​തി​ന്‍റെ ന​ടു​ക്കം മാ​റു​ന്ന​തി​നുമു​മ്പാ​ണ് കാ​ട്ടാ​ന​ക​ൾ വീ​ണ്ടും വ്യാ​പ​ക നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നെ​ത്തി​യ ആ​ന​ക്കൂ​ട്ടം ക​വൂ​ർ മൊ​യ്തു ഹാ​ജി, ഒ​റ്റ​പ്ലാ​ക്ക​ൽ അ​ന്ത്രു, അ​ബു വാ​ണി​മേ​ൽ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി നാ​ശ​ന​ഷ്ടം വ​രു​ത്തി​യ​ത്. കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന 15 ഓ​ളം തെ​ങ്ങു​ക​ൾ, മ​റ്റു കാ​ർ​ഷി​ക വ​സ്തു​ക്ക​ളാ​യ ക​വു​ങ്ങ്, റ​ബ​ർ, വാ​ഴ എ​ന്നി​വ വ്യാ​പ​ക​മാ​യി പി​ഴു​തു​മാ​റ്റി​യ നി​ല​യി​ലാ​ണ്.
ര​ണ്ടുദി​വ​സം മു​മ്പ് സ്ഥ​ല​ത്തെ പ​ത്തി​ല​ധി​കം ക​ർ​ഷ​ക​രു​ടെ മു​പ്പ​ത് തെ​ങ്ങു​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ എ​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വ​ന​ഭൂ​മി​യി​ൽ നി​ന്നും കൂ​റ്റ​ൻ പ​ന തു​ട​ങ്ങി​യ​വ പി​ഴു​തു​മാ​റ്റി​യ ശേ​ഷ​മാ​ണ് കൃ​ഷി ഭൂ​മി​യി​ൽ എ​ത്തി​യ​ത്. കൂ​ടാ​തെ വ​നാ​തി​ർ​ത്തി​യി​ൽ വ​നം വ​കു​പ്പ് കെ​ട്ടി​യ ക​രി​ങ്ക​ൽ കെ​ട്ടു​ക​ളും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.
വ​ന​ത്തോ​ട് ചേ​ർ​ന്നുകി​ട​ക്കു​ന്ന റ​ബ​ർ തോ​ട്ട​ത്തി​ലി​റ​ങ്ങി​യ ആ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ൽ​നി​ന്നും ഏ​ക​ദേ​ശം മു​ന്നൂ​റു മീ​റ്റ​ർ ദൂ​ര​ത്തി​ൽ കൃ​ഷി ഭൂ​മി​യി​ൽ ആ​ന​ക​ളെ​ത്തി. രാ​ത്രി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചു ഇ​വ​യെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ല​പ്പോ​യി​ല്ല. ഒ​രു കു​ട്ടി​യാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൂ​ട്ട​ത്തി​ൽ ഉ​ള്ള​ത്. ഇ​വി​ടെ കൃ​ഷി ഭൂ​മി​യും വ​ന​ഭൂ​മി​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കാ​ൻ ഫെ​ൻ​സിം​ഗും കി​ട​ങ്ങും സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ക​രി​ങ്ക​ൽ​കെ​ട്ട് മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കാ​ട്ടാ​ന​ക​ൾ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ​താ​യും ശാ​ശ്വ​ത സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​തി​ന്മു​മ്പ് ഇ​വി​ടെ കാ​ട്ടാ​ന ശ​ല്യം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന വ​ള​യം മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞാ​ഴ്ച ജി​ല്ലാ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ​മീ​പ സ്ഥ​ല​മാ​യ മ​ല​യ​ങ്ങാ​ട് മ​ല​യി​ലും കാ​ട്ടാ​ന​ക​ൾ സം​ഹാ​ര താ​ണ്ഡ​വം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.