വ​ന്യ​ജീ​വി​ക​ളോ​ട് പൊ​രു​തി മ​ണ്ണി​ൽ ക​ന​കം വി​ള​യി​ച്ചു ബെ​ന്നി ഉ​പ്പു​മാ​ക്ക​ൽ
Tuesday, September 21, 2021 1:51 AM IST
ക​രു​വാ​ര​കു​ണ്ട്: വ​ന്യ​ജീ​വി​ക​ളോ​ട് പൊ​രു​തി മ​ണ്ണി​ൽ ക​ന​കം വി​ള​യി​ക്കു​ക​യാ​ണ് ക​ൽ​കു​ണ്ടി​ലെ ഉ​പ്പു​മാ​ക്ക​ൽ ബെ​ന്നി സെ​ബാ​സ്റ്റ്യ​ന്‍റെ കു​ടും​ബം. കു​ടും​ബ​ത്തി​ൽ നി​ന്നും ബെ​ന്നി​ക്കു സ്വ​ന്ത​മാ​യി ല​ഭി​ച്ച ഏ​ഴേ​ക്ക​റോ​ളം സ്ഥ​ല​ത്ത് തെ​ങ്ങ്, റ​ബ്ബ​ർ, ക​മു​ക്, കു​രു​മു​ള​ക്, കാ​പ്പി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന കൃ​ഷി.

അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള കൊ​ക്കോ, ഗ്രാ​ന്പു, ജാ​തി തു​ട​ങ്ങി​യ​വ​യും ഇ​ട​വി​ള​ക​ളാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്നു. സ​മ്മി​ശ്ര കൃ​ഷി​രീ​തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നി​ഷ്ടം. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത​ട​ക്കം വി​ദേ​ശ​പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ ഒ​രു പ​റു​ദീ​സ ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റ​ന്പു​ട്ടാ​ൻ, അ​ന്പ​ഴം, ഡ്ര​ഗ​ണ്‍, ദൂ​രി​യാ​ൻ, പു​ലാ​സ​ൻ, മി​റാ​ക്ക​ൾ, മു​ള്ളാ​ത്ത, ചെ​റു നാ​ര​ങ്ങ, ഓ​റ​ഞ്ച്, വി​വി​ധ ത​രം പ്ലാ​വ് എ​ന്നി​ങ്ങ​നെ ഇ​രു​പ​ത്ത​ഞ്ചോ​ളം പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​ദ്ദേ​ഹം ന​ട്ട് പ​രി​പാ​ലി​ക്കു​ന്നു. വി​വി​ധ ഇ​നം ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, വാ​ഴ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി മീ​ൻ വ​ള​ർ​ത്ത​ലി​ലും ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തിന്‍റേ ഒ​രു മാ​തൃ​കാ​കൃ​ഷി​ത്തോ​ട്ട​മാ​ണ്.

മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി​രു​ന്ന ബെ​ന്നി ര​ണ്ട​ര പ​തി​റ്റാ​ണ്ടു മു​ൻ​പ് ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് കാ​ർ​ഷി​ക രം​ഗ​ത്തെ​ത്തി​യ​ത്. ഭൂ​മി​യി​ൽ അ​ത്യ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന അ​ത്ഭു​ത​ശേ​ഷി​യു​ള്ള പ​ച്ച​മ​രു​ന്നു​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ് കൃ​ഷി​യി​ട​ത്തി​ൽ ഇ​ടം തേ​ടി​യി​ട്ടു​ണ്ട്. സൗ​ജ​ന്യ മ​ർ​മ​ചി​കി​ത്സാ രം​ഗ​ത്തും പ്ര​കൃ​തി ചി​കി​ത്സാ​രം​ഗ​ത്തും ഇ​ദ്ദേ​ഹം പ്ര​സി​ദ്ധ​നാ​ണ്.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, മു​ള​ള​ൻ പ​ന്നി, പു​ലി, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ പി​ടി​യി​ൽ നി​ന്നും പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ട​യി​ലും അ​ല്ലാ​തെ​യും അ​പ​ക​ട​ത്തി​ൽ പെ​ട്ട് അ​സ്ഥി​ക​ൾ​ക്ക് പൊ​ട്ട​ലും മ​റ്റ് ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലും ച​ത​വും മു​റി​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ പ്ര​ഥ​മ​ചി​കി​ത്സ തേ​ടി ആ​ദ്യം ഇ​ദ്ദേ​ഹ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷം മു​ന്പ് ത​ന്‍റെ് കൃ​ഷി​യി​ട​ത്തി​ൽ ത​ന്പ​ടി​ച്ച കാ​ട്ടാ​ന​യു​ടെ പി​ടി​യി​ൽ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പെ​ട്ട​തെ​ന്നു ബെ​ന്നി പറഞ്ഞു.

മ​ല​പ്പു​റം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​വും സൈ​ല​ന്‍റ് വാ​ലി വ​ന​മേ​ഖ​ല​യു​ടെ അ​ടി​വാ​രം ചേ​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ് ചി​റാ​പു​ഞ്ചി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​രു​വാ​ര​കു​ണ്ടി​ലെ ക​ൽ​കു​ണ്ടി​ലാ​ണ് ബെ​ന്നി​യു​ടെ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്. കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും കാ​ട്ടു​പോ​ത്തും തു​ട​ങ്ങി വാ​ന​ര​പ്പട​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​ന്ന് കൃ​ഷി​ക​ൾ​ക്ക് വ​ൻ​ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നാ​ണ് ബെ​ന്നി പ​റ​യു​ന്ന​ത്.

ബെ​ന്നി​യു​ടെ ര​ണ്ടു മ​ക്ക​ളി​ൽ മൂ​ത്ത മ​ക​ൾ ബെ​സി​മോ​ൾ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​ന​രം​ഗ​ത്തും ഇ​ള​യ​മോ​ൻ ബ്ലെ​യ്സ് എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​ന​ത്തി​നും കാ​ത്തി​രി​ക്കു​ക​യാ​ണ്. ബെ​ന്നി​യും ഭാ​ര്യ റി​ൻ​സി​യു​മൊ​പ്പം രാ​വും പ​ക​ലും കാ​വ​ലി​രു​ന്നാ​ണ് വ​ന്യ ജീ​വി​ക​ളി​ൽ നി​ന്നും കാ​ർ​ഷി​ക വി​ള​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്.

1967 ൽ ​പാ​ലാ പി​ഴ​കി​ൽ നി​ന്നാ​ണ് ബെ​ന്നി​യു​ടെ പി​താ​വ് സെ​ബാ​സ്റ്റ്യ​നും പ​രേ​ത​യാ​യ മാ​താ​വ് മേ​രി​യും അ​ഞ്ചു മ​ക്ക​ളു​മൊ​പ്പം ക​രു​വാ​ര​കു​ണ്ടി​ലെ ക​ൽ​കു​ണ്ടി​ലെ​ത്തി​യ​ത്. അ​ന്ന് ഫ​ല​പു​യി​ഷ്ട​മാ​യ മു​പ്പ​ത് ഏ​ക്ക​റോ​ളം വാ​ങ്ങി​യ ഭൂ​മി​യി​ൽ പി​താ​വ് മ​ണ്ണി​ൽ ക​ന​കം വി​ള​യി​ച്ച് മ​ക്ക​ളെ പു​ല​ർ​ത്തി അ​വ​ർ​ക്ക് സാ​മാ​ന്യ വി​ദ്യ​ഭ്യാ​സം ന​ൽ​കു​ക​യും ചെ​യ്തു. അ​ക്കാ​ല​ത്ത് ഇ​ന്ന​ത്തെ പോ​ലെ വ​ന്യ​മൃ​ഗ ഭീ​ഷ​ണി ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് ബെ​ന്നി​യു​ടെ പി​താ​വ് സെ​ബാ​സ്റ്റ്യ​ൻ പ​റ​യു​ന്ന​ത്.