സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ചേ​കാ​ടി പാ​ട​ങ്ങ​ൾ
Tuesday, September 21, 2021 1:54 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ ചേ​കാ​ടി പ​ച്ച​പ്പ​ണി​ഞ്ഞ​തോ​ടെ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് മു​ന്നൂ​റ് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന ചേ​കാ​ടി​യി​ലെ നെ​ൽ​പാ​ട​ങ്ങ​ളു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നെത്തു​ന്ന​ത്.

ജി​ല്ല​യി​ൽ സു​ഗ​ന്ധ നെ​ല്ലി​ന​മാ​യ ഗ​ന്ധ​ക​ശാ​ല കൃ​ഷി ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ പാ​ട​ശേ​ഖ​ര​മാ​ണ് ചേ​കാ​ടി​യി​ലേ​ത്. ഞാ​റു​ക​ൾ വ​ള​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ പ​ച്ച​ക്ക​ട​ൽ പോ​ലെ പ​ര​ന്നു​കി​ട​ക്കു​ക​യാ​ണ് ചേ​കാ​ടി​യി​ലെ പാ​ട​ങ്ങ​ൾ. ഫോ​ട്ടോ​യും വീ​ഡി​യോ​യു​മെ​ടു​ക്കാ​ൻ വ്ളോ​ഗ​ർ​മാ​രും സ​ഞ്ചാ​രി​ക​ളും ചേ​കാ​ടി​യി​ലെ​ത്തു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി പോ​ലും ചേ​കാ​ടി​ക്ക് നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളാ​ണു​ള്ള​ത്. ചേ​കാ​ടി​യു​ടെ മൂ​ന്ന് വ​ശ​ങ്ങ​ൾ വ​ന​വും ഒ​രു വ​ശം ക​ബ​നി​ ന​ദി​യു​മാ​ണ്. ഏ​റ്റ​വു​മ​ധി​കം ഗോ​ത്ര​ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന പാ​ടം കൂ​ടി​യാ​ണ് ചേ​കാ​ടി​യി​ലേ​ത്.

അ​വ​രോ​ടൊ​പ്പം ചെ​ട്ടി​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​രും ഇ​വി​ടെ കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്. ഗ​ന്ധ​ക​ശാ​ല​യ്ക്കൊ​പ്പം പ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​മാ​യ വ​ലി​ച്ചൂ​രി​യും ചേ​കാ​ടി​യി​ൽ ധാ​രാ​ള​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്. നെ​ൽ​കൃ​ഷി ലാ​ഭ​മോ, ന​ഷ്ട​മോ​യെ​ന്ന് നോ​ക്കാ​തെ​യാ​ണ് ചേ​കാ​ടി​യി​ലെ ക​ർ​ഷ​ക​ർ പ​തി​റ്റാ​ണ്ടു​ക​ളാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

പാ​ര​ന്പ​ര്യ​മാ​യി ചെ​യ്തു​വ​രു​ന്ന കൃ​ഷി തു​ട​രു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്നും ചേ​കാ​ടി​യി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ചേ​കാ​ടി പാ​ട​ത്തെ മ​നോ​ഹ​രി​ത​യും ഏ​റു​മാ​ട​ങ്ങ​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന ക​ബ​നി ന​ദി​യും ചേ​കാ​ടി പാ​ല​വും വ​ന​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​യു​മാ​ണ് സ​ഞ്ചാ​രി​ക​ളെ ചേ​കാ​ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.