കാ​യി​ക മേ​ഖ​ലയ്​ക്ക് പു​ത്ത​നു​ണ​ർ​വ് പ​ക​രാ​ൻ സൊ​സൈ​റ്റി
Tuesday, September 21, 2021 1:54 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ കാ​യി​ക മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ർ​വ് പ​ക​രു​ന്ന​തി​ന് ജി​ല്ല കേ​ന്ദ്രീ​ക​രി​ച്ച് മ​ത്താ​യി ചാ​ക്കോ സ്മാ​ര​ക സ്പോ​ർ​ട്സ് ഡ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർകോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് രൂ​പം ന​ൽ​കി.
പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ർ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ആ​സ്ഥാ​ന​മാ​യി തു​ട​ക്കം കു​റി​ക്കു​ന്ന സൊ​സൈ​റ്റി​ക്ക് കൊ​യി​ലാ​ണ്ടി, വ​ട​ക​ര, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സെ​ൻ്റ​റു​ക​ളു​ണ്ടാ​കും. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും കാ​യി​ക മേ​ഖ​ല​യി​ലെ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യുംസ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​യി​ക​വും മാ​ന​സി​ക​വു​മാ​യി വ​ള​ർ​ച്ച പ്രാ​പി​ച്ച ത​ല​മു​റ​യെ വാ​ർ​ത്ത​ടു​ക്ക​ലാ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​യി​ക മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ഥ​മ സം​രം​ഭ​മാ​ണി​ത്. സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​യി 25 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും. 1000 രൂ​പ​യാ​ണ് ഒ​രു ഓ​ഹ​രി​യു​ടെ മു​ഖ​വി​ല. ഒ​ക്ടോ​ബ​ർ 30 ന് ​ഓ​ഹ​രി ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന് എം.​എ​ൽഎ ലി​ൻ​ഡോ തോ​മ​സ്, പി.​ടി.​അ​ഗ​സ്റ്റി​ൻ, ടോ​മി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.