ദ്രുതകർമസേനയുടെ നേതൃത്വത്തിൽ തെ​ര​ച്ചി​ൽ
Wednesday, September 22, 2021 1:15 AM IST
കോ​ട​ഞ്ചേ​രി: പൊ​ട്ട​ൻ​കോ​ട് മ​ല​യി​ൽ ക​ടു​വ ഉ​ണ്ടോ എ​ന്ന​റി​യാ​ൻ താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ദ്രു​ത ക​ർ​മസേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ പെ​ട്ട റ​ബ​ർ തോ​ട്ട​ത്തി​ൽ വി​വി​ധ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ പ​തി​ഞ്ഞ ക​ടു​വ​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും കു​റ്റി​ക്കാ​ടു​ക​ളി​ലും നീ​ർ​ച്ചാ​ലു​ക​ളും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു
ദ്രു​ത​ക​ർ​മ സേ​ന​യ്ക്കൊ​പ്പം നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ റോ​സ​മ്മ ക​യ​ത്തു​ങ്ക​ൽ, വാ​സു​ദേ​വ​ൻ ഞാ​റ്റു​കാ​ലാ​യി​ൽ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, സീ​നി​യ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ, എ​ന്നി​വ​ർ തി​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു. ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ ക​ടു​വ​യെ ക​ണ്ടെ​ത്തു​ന്ന​തി​നും കൂ​ടു​വ​ച്ചു പി​ടി​ച്ച് കാ​ട്ടി​ലേ​ക്ക് തി​രി​ച്ച് അ​യ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് എ​ടു​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.