പൊ​ട്ട​ൻ​കോ​ട് മ​ല​യി​ൽ പെ​ൺക​ടു​വ​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി
Wednesday, September 22, 2021 1:15 AM IST
കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ മ​ഞ്ഞു​വ​യ​ൽ പൊ​ട്ട​ൻ​കോ​ട് മ​ല​യി​ൽ പെ​ൺ ക​ടു​വ​യു​ടേ​തെ​ന്നു ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. രാ​വി​ലെ ടാ​പ്പിം​ഗി​നു പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ൽ​പ്പാ​ദ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ ക​ടു​വ ഭ​ക്ഷി​ച്ച​ത് എ​ന്ന് ക​രു​തു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ സ​മീ​പ​ത്ത് ക​ണ്ടെ​ത്തി.
വി​വ​ര​മ​റി​ഞ്ഞ നാ​ട്ടു​കാ​ർ താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​റെ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ് കു​മാ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ദ്രു​ത ക​ർ​മ​സേ​ന​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ദ്രു​ത​ക​ർ​മ​സേ​ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.
റേ​ഞ്ച് ഓ​ഫീ​സ​റോ​ടൊ​പ്പം എ​ട​ത്ത​റ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബാ​ല​കൃ​ഷ്ണ​ൻ, ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ അ​പ​ർ​ണ പി ​ആ​ന​ന്ദ്, വാ​ച്ച​ർ ബി​നീ​ഷ്, ഡ്രൈ​വ​ർ ജി​തേ​ഷ്, സ്ഥ​ല​വാ​സി​ക​ളാ​യ വി​ൻ​സെ​ന്റ് വ​ട​ക്കേ​മു​റി​യി​ൽ, സി​ജോ മാ​ത്യു ക​രി​നാ​ട്ട്, ജോ​സ് പ​ര​ത്ത​മ​ല, ഷൈ​ൻ മ​ഠ​ത്തി​ൽ, ഷാ​ജു പേ​കു​ഴി, മ​ധു മാ​ധ​വ​ൻ, ജി​നേ​ഷ് ക​രി​നാ​ട്ട്, ജെ​യിം​സ് അ​ഴ​ക​ത്ത്, ഷി​നു പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു
പ​രി​സ​ര​വാ​സി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും വ​നം​വ​കു​പ്പ് ദ്രു​ത​ക​ർ​മ​സേ​ന അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ൽ​പ്പാ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.