മ​സാ​ജ്‌ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 22, 2021 1:16 AM IST
കോ​ഴി​ക്കോ​ട്‌: മ​സാ​ജ്‌ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജ​ർ വ​യ​നാ​ട്‌ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.എ​സ്‌. വി​ഷ്‌​ണു(21), ക​സ്റ്റ​മ​റാ​യി എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മെ​ഹ്‌​റൂ​ഫ്‌(34) എ​ന്നി​വ​രെ​യാ​ണ് മെ​ഡി. കോ​ളേ​ജ്‌ പോ​ലീ​സ്‌ റെ​യ്‌​ഡ്‌ ന​ട​ത്തി അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന്‌ സ്‌​ത്രീ​ക​ളെ ര​ക്ഷ​പ്പെടു​ത്തി ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക്‌ മാ​റ്റി.
കോ​ർ​പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കു​തി​ര​വ​ട്ട​ത്ത്‌ നാ​ച്വ​റ​ൽ വെ​ൽ​നെ​സ്‌ സ്‌​പാ ആ​ൻഡ് ബ്യൂ​ട്ടി ക്ലി​നി​ക്‌ എ​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്‌. വ​യ​നാ​ട്‌ സ്വ​ദേ​ശി ക്രി​സ്റ്റി, തൃ​ശൂ​ർ സ്വ​ദേ​ശി ഫി​ലി​പ്പ്‌, ആ​ലു​വ സ്വ​ദേ​ശി ജെ​യ്‌​ക്‌ ജോ​സ്‌ എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​നം നേ​ര​ത്തെ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചി​രു​ന്നു.
ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ഇ​വ​ർ ക​സ്റ്റ​മ​ർ​മാ​രെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്‌. ഓ​ൺ​ലൈ​നി​ൽ മ​സാ​ജ്‌ സെ​ന്‍ററു​ക​ൾ തി​ര​യു​ന്ന​വ​രു​ടെ ന​മ്പ​റു​ക​ൾ ശേ​ഖ​രി​ച്ച്‌ ഫോ​ണി​ൽ തി​രി​കെ വി​ളി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​യി​ട​ങ്ങ​ളി​ൽനി​ന്ന്‌ എ​ത്തി​ക്കു​ന്ന സ്‌​ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ളാ​യി​രു​ന്നു ന​ട​ത്തി​യ​ത്‌.
വൈ​ദ്യ​പ​രി​ശോ​ധ​ന​യ്‌​ക്കുശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പ​നം ന​ട​ത്തി​യ​തി​ന് ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. മെ​ഡി. കോ​ളേ​ജ്‌ സി​ഐ ബെ​ന്നി ലാ​ലുവിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്‌​ഡ്.‌