വി.​കെ. നാ​രാ​യ​ണ​ൻ അ​ടി​യോ​ടി മാ​സ്റ്റ​റെ ആ​ദ​രി​ച്ചു
Wednesday, September 22, 2021 1:16 AM IST
പേ​രാ​മ്പ്ര: നാ​ടി​ന്‍റെ ഗു​രു​നാ​ഥ​നും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ വി. ​കെ. നാ​രാ​യ​ണ​ൻ അ​ടി​യോ​ടി മാ​സ്റ്റ​റെ കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര മ​ഹാ​ത്മ​ജി ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. കൂ​ത്താ​ളി ഗ്രാ​മപ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി. ​ഗോ​പി പൊ​ന്നാ​ട അ​ണി​യി​ച്ചു ഉ​പ​ഹാ​രം ന​ൽ​കി.
ഗ്രന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് അംഗം പു​ള​ക്ക​ണ്ടി കു​ഞ്ഞ​മ്മ​ത്, മു​ൻ അംഗങ്ങളാ​യ കെ. ​കെ. ഇ​ബ്രാ​യി, കെ.കെ. ഫാ​ത്തി​മ, ഗ്ര​ന്ഥാ​ല​യം ട്ര​ഷ​റ​ർ ശ്രീ​ധ​ര​ൻ കാ​ളം​കു​ളം, സി. ​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.സി. സു​രേ​ഷ് കു​മാ​ർ, ലൈ​ബ്രേ​റി​യ​ൻ കെ.​ടി. റീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി.കെ. നാ​രാ​യ​ണ​ൻ അ​ടി​യോ​ടി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.