പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ലെ ഉ​പ​യോ​ഗയോ​ഗ്യ​മ​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്നു പോ​ലീ​സ് റി​പ്പോ​ർ​ട്ട്
Wednesday, September 22, 2021 1:16 AM IST
പേ​രാ​മ്പ്ര: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ലാ​ന്‍റേഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു റി​പ്പോ​ർ​ട്ട് ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കി. ആ​ളി​ല്ലാ​ത്ത​തും ഉ​പ​യോ​ഗയോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഇ​രു​നൂ​റി​ൽ​പ്പ​രം കെ​ട്ടി​ട​ങ്ങ​ൾ എ​സ്റ്റേ​റ്റി​ലു​ണ്ട്. ഇ​തെ​ല്ലാം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചുമാ​റ്റ​ണ​മെ​ന്ന റി​പ്പോ​ർ​ട്ടാ​ണു റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ടു മു​ഖേ​ന സ​ർ​ക്കാ​റി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
കെ​ട്ടി​ട​ങ്ങ​ളി​ൽ സിം​ഹ​ഭാ​ഗ​വും തൊ​ഴി​ലാ​ളി​ക​ൾ മു​മ്പ് ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ താ​മ​സി​ച്ചി​രു​ന്ന ബം​ഗ്ലാ​വു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളി​ല​ധി​ക​വും വി​ശാ​ല​മാ​യ എ​സ്റ്റേ​റ്റി​ന്‍റെ ഒ​റ്റ​പ്പെ​ട്ട​തും വി​ജ​ന​വു​മാ​യ ഇ​ട​ങ്ങ​ളി​ലാ​ണു സ്ഥി​തി ചെ​യ്യു​ന്ന​ത്.
10, 73 എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന ഏ​രി​യ​ക​ൾ ഇ​തി​ൽ പ്ര​ത്യേ​കമായി ഇ​ന്‍റലി​ജ​ൻ​സ് ശ്ര​ദ്ധ​യി​ൽപെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണു വി​വ​രം. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​യ​തി​നാ​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി ഈ ​കെ​ട്ടി​ട​ങ്ങ​ൾ താ​മ​സ​ത്തി​ന​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. പു​ഴ​യും റി​സ​ർ​വോ​യ​റും ക​ട​ന്നെത്തു​ന്ന വി​ധ്വം​സ​ക​ർ​ക്കും എ​സ്റ്റേ​റ്റി​ൽ ഒ​ളി​വി​ൽ ക​ഴി​യാ​നാ​കു​മെ​ന്നു പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും ഈ ​ഗ​ണ​ത്തി​ൽ പെ​ടും.