തു​ഷാ​ര​ഗി​രി​യി​ൽ സ​ർ​വേ തു​ട​രു​ന്നു
Friday, September 24, 2021 1:00 AM IST
കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി​യി​ലെ ഇ​എ​ഫ്എ​ൽ വ​ന​ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ക്ക് വി​ട്ടു ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫോ​റ​സ്റ്റ് മി​നി സ​ർ​വേ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ ഇ​ന്ന​ലെ മു​ത​ൽ ആ​രം​ഭി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ​ർ​ക്കാ​ർ ഇ​എ​ഫ്എ​ൽ ഭൂ​മി​യാ​യി ഏ​റ്റെ​ടു​ത്ത​പ്പോ​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട അ​ഞ്ച് ക​ർ​ഷ​ക​ർ കോ​ട​തി​യി​ൽ പോ​വു​ക​യും ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി കോ​ട​തി വി​ധി ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തു​മൂ​ലം 23.89 ഏ​ക്ക​ർ ഭൂ​മി​യാ​ണ് വ​നം വ​കു​പ്പ് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ത്തോ​ട്ടം മി​നി സ​ർ​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​നി​ൽ​കു​മാ​ർ, സ​ർ​വേ​യ​ർ​മാ​രാ​യ കെ. ​ര​ഞ്ജി​ത്ത്, ശ്യാം ​കൃ​ഷ്ണ, വി.​കെ. മ​നോ​ജ് താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സ​ർ എം.​കെ. രാ​ജീ​വ്‌ കു​മാ​ർ എ​ന്നി​വ​ർ സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്തു.