വി​ല​ങ്ങാ​ട് പാ​നോ​ത്ത് പു​ള്ളി​പ്പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു
Friday, September 24, 2021 1:01 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് പാ​നോ​ത്ത് കു​രി​ശു പ​ള്ളി​ക്കു സ​മീ​പം പു​ള്ളി​പ്പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വി​ല​ങ്ങാ​ട് നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള വ​ലി​യ പോ​നോ​ത്ത് കു​രി​ശ് പ​ള്ളി​യി​ല്‍ എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ലോ​ളം യു​വാ​ക്ക​ൾ ചെ​ളി​യി​ല്‍ പ​തി​ഞ്ഞ നി​ല​യി​ല്‍ വ​ലി​യ കാ​ല്‍​പ്പാ​ടു​ക​ള്‍ കാ​ണു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു.
ഇ​വ​ര്‍ വീ​ടു​ക​ളി​ലെ​ത്തി വീ​ട്ടു​കാ​രോ​ടും മ​റ്റു​ള്ള​വ​രോ​ടം വി​വ​രം പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ടു​വ​യു​ടേ​താ​ണോ എ​ന്ന സം​ശ​യം ഉ​യ​ര്‍​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ ദൃ​ശ്യ​ങ്ങ​ളും വ​ലി​യ പാ​നോ​ത്ത് ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ എ​ന്ന് എ​ഴു​തി​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. വ​യ​നാ​ട​ന്‍ കാ​ടു​ക​ളു​മാ​യി അ​ടു​ത്ത് നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് വ​ലി​യ പാ​നോം. മ​ണ്ണി​ല്‍ പ​തി​ഞ്ഞ കാ​ല്‍​പ്പാ​ടു​ക​ളു​ടെ ഫോ​ട്ടോ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ടു​വ​യു​ടേ​ത​ല്ലെ​ന്നും പു​ള​ളി​പ്പു​ലി​യു​ടെ​താ​ണെ​ന്നും രാ​ത്രി വൈ​കി​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.
ഈ ​പ്ര​ദേ​ശ​ത്തു നി​ന്നു ര​ണ്ടു മാ​സം മു​മ്പു വ​ള​ര്‍​ത്തു നാ​യ വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ക​ടി​യേ​റ്റു ച​ത്തി​രു​ന്നു.