മു​ള്ള​ൻ​കു​ന്ന്-കു​ണ്ടുതോ​ട് പി.​ടി. ചാ​ക്കോ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ; നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Saturday, September 25, 2021 1:06 AM IST
കു​റ്റ്യാ​ടി: മു​ള്ള​ൻ​കു​ന്ന് -കു​ണ്ടു​തോ​ട് പി.​ടി. ചാ​ക്കോ റോ​ഡി​നോ​ടു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്ക് എ​തി​രെ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. 20 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പി.​ജെ. ജോ​സ​ഫ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​റോ​ഡ് മേ​ജ​ർ ഡി​സ്ട്രി​ക്‌ട് റോ​ഡി​ൽ ഉ​ൾപ്പെടു​ത്തി ടാ​ർ ചെ​യ്ത​ത്. ഇ​തി​നുശേ​ഷം ഏ​ഴ് കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡ് ര​ണ്ട് ത​വ​ണ റീ​ടാ​ർ ചെ​യ്ത​തെ​ല്ലാ​തെ മ​റ്റ് അ​റ്റ​കു​റ്റ​പ്പണി​ക​ൾ ഒ​ന്നും ന​ട​ത്തി​യി​ല്ല. ഇ​പ്പോ​ൾ റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്നുകി​ട​ക്കു​ക​യാ​ണ്.

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ റോ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ശാ​സ്ത്രീ​യ വ​ള​വു​ക​ളി​ൽ ബ​സ് തി​രി​യാ​ൻ പ്ര​യാ​സ​മാ​കു​മെ​ന്ന് ചൂ​ണ്ടിക്കാട്ടി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് റോ​ഡി​ലെ വ​ള​വ് കൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ബ​സ് സ​ർ​വീ​സ് ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ല്ല.

റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​ൻ ഗ​ഗാ​ത​യോ​ഗ്യ​മാ​ക്കാ​ത്ത പ​ക്ഷം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. തോ​മ​സ് കൈ​ത​കു​ളം, ത്രേ​സ്യാ​മ്മ മാ​ത്യു, ശ്രീ​ധ​ര​ൻ വാ​ള​ക്ക​യം, അ​ഭി​ലാ​ഷ് പ​ലാ​ഞ്ചേ​രി, ജോ​സ് സ​ബാ​സ്റ്റ്യ​ൻ, സു​ഭാ​ഷ് കൂ​ട​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.