ശ​സ്ത്ര​ക്രി​യ​യു​ടെ പേ​രി​ൽ പ​ട്ടി​ണി​ക്കി​ടു​ന്നു; ഇ​ട​പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, September 25, 2021 1:06 AM IST
കോ​ഴി​ക്കോ​ട്: ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നുവേ​ണ്ടി ഭ​ക്ഷ​ണം ക​ഴി​ക്ക​രു​തെ​ന്ന് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ദേ​ശം ന​ൽ​കി​യശേ​ഷം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.
പ​രാ​തി പ​രി​ഹ​രി​ച്ച ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് 15 ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​പ്പു​റം ന​രി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ത്ത​ത്.
ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചാം യൂ​ണി​റ്റി​ലെ വാ​ർ​ഡ് 37 ലാ​ണ് രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ മു​ജീ​ബ് റ​ഹ്‌മാ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.