ലോ​ക സ​ബ് ജൂ​ണി​യ​ർ ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ്: പ്ര​ഗ​തി പി. ​നാ​യ​ർ​ക്ക് വെ​ള്ളി മെ​ഡ​ൽ
Tuesday, September 28, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: പ്രോ​വി​ഡ​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പ്ര​ഗ​തി പി. ​നാ​യ​ർ​ക്ക് ലോ​ക ക്ലാ​സി​ക് സ​ബ് ജൂ​ണി​യ​ർ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി​ത്തി​ള​ക്കം. സ്കോ​ട്ട് - 60 കി​ലോ​ഗ്രാം, ബെ​ഞ്ച് പ്ര​സ് - 30 കി​ലോ​ഗ്രാം, ഡെ​ഡ്‌​ലി​ഫ്റ്റ് - 95 കി​ലോ​ഗ്രാം, ആ​കെ - 185 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യാ​ണ് സ്വീ​ഡ​നി​ലെ ഹാം​സ്റ്റ​ഡി​ൽ ന​ട​ന്നു​വ​രു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം ക​ര​സ്ഥാ​മാ​ക്കി​യ​ത്.
കോ​ഴി​ക്കോ​ട് പി.​എം. കു​ട്ടി റോ​ഡി​ൽ വ​ള​പ്പി​ൽ വീ​ട്ടി​ൽ പ്ര​സി​ല-​പ്ര​താ​പ​ൻ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​ണ് പ്ര​ഗ​തി.
മൂ​ന്നാ​ലി​ങ്ക​ൽ പ​വ​ർ ഫി​റ്റ്ന​സ് ജി​മ്മി​ലാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. സി.​വി. അ​ബ്ദു​ൾ സ​ലിം ആ​ണ് കോ​ച്ച്.