ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മ​ര​ണം: വി​റ​ങ്ങ​ലി​ച്ചു പേരോട് പ്രദേശം
Tuesday, September 28, 2021 12:18 AM IST
നാ​ദാ​പു​രം: അ​മ്മ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കി​ണ​റ്റി​ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ ന​ടു​ങ്ങി​നി​ൽ​ക്കു​ക​യാ​ണ് തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ പേ​രോ​ട് പ്ര​ദേ​ശം. സ​ന്ധ്യ​വ​രെ വീ​ട്ടു​കാ​രൊ​ത്ത് സ​ല്ല​പി​ച്ചി​രു​ന്ന കു​ട്ടി​ക​ൾ രാ​ത്രി​യി​ൽ ഉ​മ്മ​യോ​ടൊ​പ്പം മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു. രാ​ത്രി പ​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം പു​റം​ലോ​കം അ​റി​യു​ന്ന​ത്.
ര​ണ്ടു കു​ട്ടി​ക​ളും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ങ്കി​ലും സു​ബീ​ന (30) കി​ണ​റ്റി​ലെ മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ പ​റ​യാ​നി​ല്ലാ​ത്ത വീ​ട്ടി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​മാ​കെ വി​റ​ങ്ങ​ലി​ച്ചു. നേ​ര​ത്തെ വി​വാ​ഹ​മോ​ചി​ത​യാ​യ സു​ബീ​ന​യെ റ​ഫീ​ഖ് വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​സ​മ​യം ഭ​ർ​തൃ​മാ​താ​വ് മാ​മി, ഭ​ർ​തൃ സ​ഹോ​ദ​രി ന​സീ​റ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ന​സീ​റ​യെ ഞാ​യ​റാ​ഴ്ച പ​ക​ൽ സു​ബീ​ന ത​ന്നെ ഇ​വി​ടേ​ക്കു വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വ് റ​ഫീ​ഖ് തൊ​ട്ട​ടു​ത്ത വീ​ട്ടി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ന്ധ്യ​യ്ക്കു ശേ​ഷം കു​ട്ടി​ക​ളു​മാ​യി വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​ർ ഏ​തു സ​മ​യ​ത്താ​ണ് പു​റ​ത്തേ​ക്കു പോ​യ​തെ​ന്ന് വീ​ട്ടു​കാ​ർ​ക്ക​റി​യി​ല്ല.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​രു​ന്നു​ക​ളു​ടെ മൃ​ത​ദേ​ഹം മു​ദാ​ക്ക​ര ജു​മാ മ​സ്ജി ദി​ൽ ക​ബ​റ​ട​ക്കി.