ജോ​ലി​ക്കാരെ പി​രി​ച്ചു​വി​ട്ട​തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം
Wednesday, October 13, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ക​രാ​ര്‍ ദി​വ​സവേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ പി​രി​ച്ചു​വി​ട്ട​ത് മു​ന്ന​റി​യി​പ്പു​ക​ള്‍ ഇ​ല്ലാ​തെ​യെ​ന്ന് ആ​ക്ഷേ​പം. ജീ​വ​ന​ക്കാ​ര്‍ രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പി​രി​ച്ചുവി​ട്ട വി​വ​രം അ​റി​യു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്രം 300 ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് കാ​ല​ത്തു​ള്‍​പ്പെ​ടെ വ​ര്‍​ഷ​ങ്ങ​ളോ​ളം ഡ്യൂ​ട്ടി എ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചുവി​ട്ട​തി​നെ​തി​രെ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല്‍​തോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ 200 ദി​വ​സ​ത്തി​ല​ധി​ക​മാ​യി സ​മ​രം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. മ​ഹാ​മാ​രി കാ​ല​ത്ത് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രോ​ട് കാ​ണി​ക്കേ​ണ്ട സാ​മ​ാന്യ മ​ര്യാ​ദ സ​ര്‍​ക്കാ​ര്‍ ഇ​വ​രോ​ട് കാ​ണി​ക്കു​ന്നി​ല്ലാ​യെ​ന്ന് കേ​ര​ള ഗ​വ. എ​ച്ച്ഡി​എ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡന്‍റ് ദി​നേ​ശ് പെ​രു​മ​ണ്ണ പ​റ​ഞ്ഞു. ഇ​ത്ത​രം ജോ​ലി​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ ആ​ശു​പ​ത്രി​യി​ലെ സ്ഥി​രം സ്ഥി​രം ജോ​ലി​ക്കാ​രാ​യ ആ​രോ​ഗ്യപ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജോ​ലി ഭാ​രം കൂ​ടി​യി​രി​ക്കു​ക​യാ​ണ്.
രോ​ഗി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ എം​സി​എ​ച്ചി​ല്‍ നി​ന്നു​ള്ള മ​റ്റ് സ്ഥി​രം ജീ​വ​ന​ക്കാ​രെ ഇ​വി​ടേ​ക്ക് മാ​റ്റി നി​യ​മി​ക്കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.