ജാ​ഗ്ര​ത സ​മി​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണമെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍
Wednesday, October 13, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും പ്ര​ശ്‌​ന​ങ്ങ​ള്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു​മാ​യി വാ​ര്‍​ഡ് ത​ല​ത്തി​ലു​ള്ള ജാ​ഗ്ര​ത സ​മി​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി.സ​തീ​ദേ​വി. ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന വ​നി​താ ക​മ്മി​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്തി​ന് ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ധ്യ​ക്ഷ.
ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ 162 കേ​സു​ക​ളാ​ണ് പ​രി​ഗ​ണ​ന​ക്കാ​യി വ​ന്ന​ത്. ഇ​തി​ല്‍ 28 കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പി​ച്ചു. 71 കേ​സു​ക​ളാ​ണ് ര​ണ്ടു ക​ക്ഷി​ക​ളു​ടെ​യും അ​ഭാ​വ​ത്തി​ല്‍ മാ​റ്റി വ​ച്ച​ത്.