വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂളി​ൽ കേ​ശ​ദാ​നം മ​ഹാ​ദാ​നം പ​ദ്ധ​തി
Wednesday, October 13, 2021 12:56 AM IST
തി​രു​വ​മ്പാ​ടി: കീ​മോ​തെ​റാ​പ്പി, റേ​ഡി​യേ​ഷ​ൻ എ​ന്നി​വ മൂ​ലം മു​ടി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ശ​ക്തി പ​ക​രാ​ൻ മു​ടി ദാ​നം ചെ​യ്ത് വേ​ന​പ്പാ​റ ഹോ​ളി​ഫാ​മി​ലി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍. കാ​ൻ​സ​ർ രോ​ഗം മൂ​ലം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് വി​ഗ് നി​ർ​മിക്കാ​ൻ മു​ടി ന​ൽ​കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.​
സ​ഹ​ൽ​ന സി​റാ​ജ്, ആ​ദി​ത്യ വി​ജ​യ​ൻ, ക്രി​സ്ലി​ൻ ആ​ൻ മാ​നു​വ​ൽ, ടെ​സ് മ​രി​യ വി​ൽ​സ​ൺ, ലി​സ്മ​രി​യ വി​ൽ​സ​ൺ, ഷ​ഹ​നാ​സ് സി​റാ​ജ്, റ​ബേ​ക്ക മേ​രി ആ​ന്‍റ​ണി, സി​മി ഗ​ർ​വ്വാ​സി​സ് എ​ന്നി​വ​രാ​ണ് മു​ടി​ദാ​നം ചെ​യ്ത​ത്.
സ്കൂ​ൾ ഗൈ​ഡ്സ്, ജെആ​ർസി ​യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. വാ​ർ​ഡ് മെ​മ്പ​ർ ര​ജി​ത ര​മേ​ശ് ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ടി ​മെ​ഹ്റൂ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.