ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി
Sunday, October 17, 2021 12:24 AM IST
മൂ​ടാ​ടി: സ്കൂ​ൾ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ടാ​ടി ഹാ​ജി പി.​കെ. മൊ​യ്തു മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ൾ ക്ലാ​സ് റൂ​മും പ​രി​സ​ര​വും വാ​ർ​ഡ് അം​ഗം കെ. ​സു​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളും മൂ​ടാ​ടി​യി​ലെ യു​വ​ജ​ന സ​ന്ന​ദ്ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ടി.​എം.​അ​നീ​ഷ്, വൈ​ശാ​ഖ്, എ.​കെ. ശ​ര​ത്, ബി​നു പ​റ​മ്പ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.