ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി
Sunday, October 17, 2021 12:25 AM IST
കു​റ്റ്യാ​ടി: വ​ട​ക്കെഇ​ന്ത്യ​യി​ൽ ക​ർ​ഷ​ക​രെ വാ​ഹ​നം ക​യ​റ്റി കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്രമ​ന്ത്രി രാ​ജി​വെ​ക്കു​ക, ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സ് ഉ​പ​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​സം​ഘം കു​ന്നു​മ്മ​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റ്റ്യാ​ടി പോ​സ്റ്റോ​ഫീ​സ് പി​ക്ക​റ്റ് ചെ​യ്തു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി.​ച​ന്ദ്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​നാ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ.​മോ​ഹ​ൻ​ദാ​സ്, സി.​പി.​അ​ശോ​ക​ൻ, ഇ.​കെ.​നാ​ണു, എം.​കെ.​ദി​നേ​ശ​ൻ, കെ.​പ്രേ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.