കേ​ര​ള​ത്തി​ൽ പെ​ട്ടി​ക്ക​ടപോ​ലും ന​ട​ത്തി​ല്ല: പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ
Sunday, October 17, 2021 12:26 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ ഇ​നി പെ​ട്ടി​ക്ക​ട പോ​ലും ന​ട​ത്തി​ല്ലെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ പോ​യി അ​ധ്വാ​നി​ക്കു​മെ​ന്നും പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. വി​ദേ​ശ​ത്തു നി​ന്നു തി​രി​ച്ചെ​ത്തി​യ പി.​വി. അ​ൻ​വ​ർ മ​ല​പ്പു​റ​ത്ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നേ​താ​ക്ക​ളെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ അ​വി​ട​ത്തെ 28 ആ​ദി​വാ​സി​ക​ളെ​യും ബാ​ധി​ക്കി​ല്ലെ​ന്ന​ത് അ​വ​ർ ത​ന്നെ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തെ ക​രി​ന്പി​ൽ കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ൾ, ത​ട​യ​ണ​യു​ള്ള​തി​നാ​ൽ കി​ണ​റു​ക​ളി​ൽ വെ​ള്ള​മു​ണ്ടെ​ന്നും അ​തു പൊ​ളി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പൊ​തു​പ്ര​വ​ർ​ത്ത​നം ഭം​ഗി​യാ​യി കൊ​ണ്ടു​പോ​കാ​നാ​ണ് കേ​ര​ള​ത്തി​ലെ ബി​സി​ന​സ് താ​ൻ ഉ​പേ​ക്ഷി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ബി​സി​ന​സ് കോ​ണ്‍​ഗ്ര​സ് ആ​യി​രി​ക്കും. താ​ൻ അ​ധ്വാ​നി​ച്ച് ജീ​വി​ക്കു​ന്ന​വ​നും അ​ങ്ങ​നെ ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ച്ച പി​താ​വി​ന്‍റെ മ​ക​നു​മാ​ണ്. ഇ​നി​യും ആ​ഫ്രി​ക്ക​യി​ൽ പോ​യി അ​ധ്വാ​നി​ക്കും. പാ​ർ​ട്ടി ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യി വി​ട്ടി​ട്ടു​ണ്ട്. പൊ​തു പ്ര​വ​ർ​ത്ത​ക​നെ​ന്നാ​ൽ എ​ല്ലാ​വ​രു​ടെ​യും തെ​റി കേ​ൾ​ക്കേ​ണ്ട​വ​നാ​ണെ​ന്ന തെ​റ്റി​ധാ​ര​ണ​യി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞ​യ​ത്ര തെ​റി​യൊ​ന്നും താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ൻ​വ​ർ മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.