തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​തം: ഐ​എ​ൻ‌​ടി​യു​സി
Monday, October 18, 2021 12:54 AM IST
തി​രു​വ​മ്പാ​ടി: തൊ​ഴി​ലു​റ​പ്പ് മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്വ​ന്ത​ക്കാ​രെ മേ​റ്റുമാ​രാ​യി തി​രു​കി​ക​യ​റ്റു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ. ​രാ​ജീ​വ​ൻ പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഷാ​ജി, വു​മ​ൺ വ​ർ​ക്കേ​ഴ്സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​നു​സ്ര​ത്ത്, ബ്ലോ​ക്ക് അം​ഗം ജോ​ബി ജോ​സ​ഫ്, കെ.​എം.​പൗ​ലോ​സ്, അ​രു​ൺ ക​ല്ലി​ടു​ക്കി​ൽ, ഹ​നീ​ഫ ആ​ച്ചാ പ​റ​മ്പി​ൽ, പ്ര​ഭാ​ക​ര​ൻ മു​ക്കം, ജോ​സ് കൂ​ട​ര​ഞ്ഞി, ഫ്രാ​ൻ​സി​സ് ചാ​ല അ​ബ്ദു, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.