പേ​രാ​മ്പ്ര - താ​നി​ക്ക​ണ്ടി - ച​ക്കി​ട്ട​പാ​റ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തയോ​ഗ്യ​മാ​ക്ക​ണം
Monday, October 18, 2021 12:54 AM IST
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ പ്ര​ധാ​ന പാ​ത​യാ​യ പേ​രാ​മ്പ്ര - പൈ​തോ​ത്ത് താ​നി​ക്ക​ണ്ടി-​ച​ക്കി​ട്ട​പ്പാ​റ റോ​ഡ് പ​ണി ആ​രം​ഭി​ച്ചു ഒ​ന്ന​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പാ​തി​വ​ഴി​യി​ലെ​ന്ന് പ​രാ​തി. അ​തി​നി​ടെ ക​രാ​റു​കാ​ർ പ്ര​വൃ​ത്തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തോ​ടെ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​വു​ക​യാ​ണ്. കൂ​ത്താ​ളി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, പേ​രാ​മ്പ്ര വെ​സ്റ്റ് യു​പി, ഈ​സ്റ്റ് എം​എ​ൽ​പി സ്കൂ​ൾ, കൂ​ത്താ​ളി പി​എ​ച്ച്സി, കൃ​ഷി​ഭ​വ​ൻ, ആ​യു​ർ​വേ​ദാ​ശു​പ​ത്രി തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തേ​ണ്ട​വ​ർ ക​ടു​ത്ത യാ​ത്രാ പ്ര​തി​സ​ന്ധി​യി​ലാ​ണ്.
പ​ല​യി​ട​ങ്ങ​ളി​ലും നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് മു​റി​ച്ചി​ട്ട​തി​നാ​ലും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ റോ​ഡി​ൽ ത​ന്നെ ഇ​റ​ക്കി​യി​ട്ട​തി​നാ​ലും വി​ദ്യാ​ർ​ഥി​ക​ള​ക്ക​മു​ള്ള യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ക​യാ​ണ്. നാ​ൽ​പ്പ​ത് വ​ർ​ഷം മു​ൻ​പ് കേ​ര​ള പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് നി​ർ​മി​ച്ച റോ​ഡ് ഏ​റെ ത​ക​ർ​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പ​ത്തു കോ​ടി​യി​ൽ​പ​രം രൂ​പ ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്. റോ​ഡ് പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങി​യ​തി​നാ​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ര​ണ്ട് മാ​സം മു​ൻ​പ് പ​ണി പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. വീ​ണ്ടും പ്ര​വൃ​ത്തി നി​ല​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഏ​റെ കാ​ല​ത്തെ കാ​ത്തി​രി​പ്പാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. പ്ര​വൃ​ത്തി​യി​ൽ അ​പാ​ക​ത​യു​ള്ള​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​ഴ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത പ്ര​ശ്നം അ​നു​ഭ​വി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഈ​സ്റ്റ്‌ പേ​രാ​മ്പ്ര എ​പി​ജെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം ക​ല്ലാ​ച്ചി​മ്മ​ൽ, കെ. ​സൂ​പ്പി, പ്ര​കാ​ശ​ൻ പ​ന്തി​രി​ക്ക​ര, അ​ബ്ദു​ള്ള ബൈ​ത്തു​ൽ ബ​ർ​ക്ക, പ്ര​ദീ​പ് ഭ​ര​ത​ശ്രീ, ഇ​ബ്രാ​ഹിം പാ​ലാ​ട്ട​ക്ക​ര, വി.ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.