കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​ത്വ വി​ത​ര​ണം ന​ട​ത്തി
Monday, October 18, 2021 12:55 AM IST
കു​റ്റ്യാ​ടി: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അം​ഗ​ത്വ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ തു​ട​ക്ക​മാ​യി. കീ​ഴ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന റി​ട്ട.​അ​ധ്യാ​പ​ക​ൻ ടി.​കെ.​ഹ​രി​ദാ​സ​ൻ ന​മ്പ്യാ​ർ​ക്ക് ആ​ദ്യ അം​ഗ​ത്വം ന​ൽ​കി പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ അം​ഗ​ത്വ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. രാ​മ​കൃ​ഷ്ണ​ൻ, ത​ങ്ക​മ​ണി രാ​ഗ​മാ​ലി, ബ​ഷീ​ർ മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 20ന​കം വാ​ർ​ഡ് ത​ലം വ​രെ അം​ഗ​ത്വ പ്ര​ചാ​ര​ണം ന​ട​ത്തും. അം​ഗ​ത്വ ര​ശീതി കൈ​പ്പ​റ്റു​ന്ന​തി​ന് പു​റ​മേ ഓ​രോ അം​ഗ​വും അം​ഗ​ത്വ ഫോ​റ​വും പൂ​രി​പ്പി​ച്ച് ന​ൽ​ക​ണം എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. 20 രൂ​പ​യാ​ണ് അം​ഗ​ത്വ ഫീ​സ്.