അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബി​രു​ദ​സീ​റ്റ്: സി​ൻ​ഡി​ക്ക​റ്റം​ഗം ക​ത്തു ന​ൽ​കി
Monday, October 18, 2021 12:55 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബി​രു​ദ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജി​നു ക​ത്തു ന​ൽ​കി. 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നാ​വ​സ​രം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും 2021 ൽ ​സം​ഭ​വം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും സി​ൻ​ഡി​ക്ക​റ്റം​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ള​ജു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച് പ​ത്ര​ക്കു​റി​പ്പുവ​ഴി അ​റി​യി​ക്കു​ന്ന രീ​തി​യാ​ണു​ള്ള​ത്. ഇ​തു ഫ​ല​പ്ര​ദ​മോ സു​താ​ര്യ​തമോ അ​ല്ല. അ​വ​സാ​ന ദി​വ​സം വ​രെ, ഒ​ഴി​വു​ള്ള മു​ഴു​വ​ൻ സീ​റ്റു​ക​ളെ​ക്കു​റി​ച്ചു​മു​ള്ള അ​റി​യി​പ്പു​ക​ൾ കാ​പ്പ് പോ​ർ​ട്ട​ലി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം.​ പ​ത്ര​ക്കു​റി​പ്പും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. അ​തു​വ​ഴി അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ഉ​റ​പ്പാ​ക്കാ​നും സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും.